2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കന്നഡ കവിത



കല്ലിന്റെ ഹൃദയം
 എച് .എസ് . ശിവപ്രകാശ്
                                
കല്ലിന്റെ ഹൃദയങ്ങള്‍ക്കു മേല്‍                 
ബലിഷ്ഠ കരങ്ങളില്‍ നിന്നുള്ള 
അടികളുടെ തോരാമഴ;
ചുറ്റികയടികള്‍ക്കു പിറകെ 
ചുറ്റികയടികൾ
  
ഭൂമിയുടെ ഗര്‍ഭപാത്രത്തിലും
കുന്നുകളിലും മലകളിലും                                                           
കടലുകളുടെ മടിത്തട്ടിലും 
ഹൃദയങ്ങളുടെ നിശ്ശബ്ദതയിലും
പാവം കല്ലുകള്‍
ഹതാശരായി  
സ്വയം ഒളിപ്പിക്കുന്നത് 
ഇക്കാരണത്താലാണ്.


പക്ഷെ
അടികള്‍ക്കുമേല്‍
അടികള്‍ വീഴുമ്പോഴാണ് 
കല്ല്‌ ഹൃദയത്തെപ്പോലെ 
ലോലമാകുന്നത്.
ഹൃദയം കല്ലിനെപ്പോലെ 
കഠിനമാകുന്നത്. 


വിവ: തേര്‍ളി .എന്‍ . ശേഖര്‍
          ഫാസിൽ  

H.S.Sivaprakash's poem translated from Kannada by Therly.N.Shekhar and Fazil.

3 അഭിപ്രായങ്ങൾ:

  1. നല്ല വരികള്‍. എത്ര ഒളിച്ചാലും ഇപ്പൊ കല്ലുകള്‍ക്ക് രക്ഷയില്ല. ജെ സീ.ബി വന്ന് മാന്തി പുറത്തിടും.

    അവസാനത്തെ വരികള്‍ ഹൃദ്യം.

    മറുപടിഇല്ലാതാക്കൂ
  2. ഹൃദയം കല്ലിനെപ്പോലെ കഠിനമാകുന്നത് അടികള്‍ക്കുമേല്‍
    അടികള്‍ വീഴുമ്പോഴാണ് എന്നത് സത്യം.

    മറുപടിഇല്ലാതാക്കൂ
  3. ചിലപ്പോള്‍ ഹൃദയം കല്ലിനേക്കാള്‍ കഠിനമാകും..
    നല്ല കവിത..
    ഭാവുകങ്ങള്‍ നേരുന്നു..
    സസ്നേഹം..

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ