എന്റെ കണ്ണാടിയില്‍:
ഞാറ്
കള
കര്‍ഷകന്റെ വിയര്‍പ്പ്;
കണ്ണുനീര് .
ഹരിതഗാത്രത്തിന്റെ
ധ്യാനമൌനം.
തണുത്ത ഉള്വേഗങ്ങള്;
സൂര്യചുംബനമുണര്ത്തുന്ന
ഉഷ്ണ പ്രവാഹങ്ങള്‍ .
മഴയുടെ പളുങ്കുനാരുകള്
മഞ്ഞിന്റെ നനുത്ത ചുണ്ടുകള്‍
പൂക്കളുടെ പ്രാര്ഥനാരവങ്ങള്
തളിരുകളുടെ തളയൊച്ചകള്
കതിരുകളുടെ സുവര്ണസ്മിതം
ചെറുകാറ്റിന്റെ സ്നേഹസ്പര്‍ശം
കൊയ്ത്ത്
മെതി
പാട്ട്
തിമിര്‍പ്പ്
കിളിച്ചിറകുകള്‍
പിന്നെ
ഒരു നോക്കുകുത്തി!